തെലങ്കാന ധനകാര്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു
ഹൈദരാബാദ്> തെലങ്കാന ധനകാര്യമന്ത്രി ഹരീഷ് റാവുവിന് കൊവിഡ് സ്ഥിരീകരിച്ചു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ അനന്തരവനാണ് ഹരീഷ് റാവു.താനുമായി സമ്പര്ക്കത്തിലേര്പ്പെട്ടവര് നിരീക്ഷണത്തില് പോകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
'കൊവിഡ് രോഗലക്ഷണങ്ങള് പ്രകടമായതിനെ തുടര്ന്നാണ് പരിശോധനയ്ക്ക് വിധേയനായത്. ഫലം വന്നപ്പോള് പോസിറ്റീവ് ആണ്. ഞാനുമായി കഴിഞ്ഞ ദിവസങ്ങളില് സമ്പര്ക്കത്തില് ഏര്പ്പെട്ടവര് സ്വയം നിരീക്ഷണത്തില് പോകണം. പരിശോധനയ്ക്ക് വിധേയരാകണം'; മന്ത്രി ട്വീറ്റില് ചെയ്തു.
തെലങ്കാനയിലെ മറ്റ് നിരവധി മന്ത്രിമാര്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു
Credits National || Deshabhimani Online News https://ift.tt/333CfOb
Comments