കർഷർക്ക്‌ വേണ്ടി പ്രതിഷേധിച്ച എംപിമാരെ പുറത്താക്കാൻ പ്രമേയം അവതരിപ്പിച്ചത്‌ വി മുരളീധരൻ

ന്യൂഡല്ഹി > ഞായറാഴ്ച അവതരിപ്പിച്ച കാര്ഷിക ബില്ലിനെതിരെ പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാരെ സസ്പെന്ഡ് ചെയ്തത് ശബ്ദവോട്ടെടുപ്പോടെ. പാര്ലമെന്ററി-വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് എംപിമാരെ സസ്പെന്ഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചത്.

പ്രതിപക്ഷ എംപിമാര്ക്കെതിരെ നടപടിയെടുക്കുന്നതിന് വേണ്ടി സര്ക്കാര് ഇന്നലെ തന്നെ യോഗം ചേര്ന്നിരുന്നു. അതേസമയം ഈ സമ്മേളനകാലയളവ് കഴിയുന്നത് വരെയാണ് എംപിമാരെ സസ്പെന്ഡ് ചെയ്ത്.

രാജ്യസഭാ ഉപാധ്യക്ഷനെതിരെ കൊണ്ടുവന്ന അവിശ്വാസപ്രമേയവും സ്പീക്കര് തള്ളി. രാജ്യസഭയില് കാര്ഷിക ബില്ലിനെതിരെ പ്രതിഷേധിച്ചതിനാണ് എം.പിമാരെ സസ്പെന്ഡ് ചെയ്തത്. കേരളത്തില് നിന്നുള്ള സിപിഐ എം എംപിമാരായ കെ കെ രാഗേഷ്, എളമരം കരീം എന്നിവരടക്കം എട്ട് പേരെയാണ് രാജ്യസഭയില് നിന്ന് പുറത്താക്കിയത്.



Credits National || Deshabhimani ​Online ​News https://ift.tt/32LBsCq

Comments

Archive

Contact Form

Send