വനിതാസംഘടനകളുടെ ഭരണഘടനാ സംരക്ഷണ കൂട്ടായ്മ ശനിയാഴ്ച; അഡ്വ പ്രശാന്ത് ഭൂഷണ്‍ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം> ഗൗരി ലങ്കേഷിന്റെ രക്തസാക്ഷിദിനത്തില് രാജ്യമെമ്പാടുമുള്ള അഞ്ഞൂറിലേറെ വനിതാസംഘടനകള് സംയുക്തമായി സംഘടിപ്പിക്കുന്ന ഭരണഘടനാ സംരക്ഷണ കൂട്ടായ്മ സെപ്റ്റംബര് അഞ്ച്, ശനിയാഴ്ച വൈകീട്ട് അഞ്ചരയ്ക്ക് കേരളത്തിലും നടക്കും.

സംസ്ഥാന ഏകോപന സമിതിയുടെ നേതൃത്വത്തില് 'If we do not rise - Kerala' എന്ന ഫേസ്ബുക്ക് പേജിലൂടെ നടക്കുന്ന പരിപാടി സുപ്രീംകോടതി അഭിഭാഷകന് പ്രശാന്ത് ഭൂഷണ് ഉദ്ഘാടനം ചെയ്യും. എഴുത്തുകാരായ ജെ.ദേവിക, ജനാധിപത്യ മഹിള അസോസിയേഷന് സംസ്ഥാന സെക്രട്ടറി അഡ്വ.പി.സതീദേവി, ഷബ്നം ഹഷ്മി, കെ.അജിത (അന്വേഷി), പ്രൊഫ.എ.ജി.ഒലീന, ടി. രാധാമണി, രൂപ്സിത ഘോഷ്, അഡ്വ.പി. വസന്തം, അപര്ണ്ണ, സണ്ണി കപിക്കാട്, ഡോ. അജിത് കുമാര്.ജി, ഡോ. വി.പി.പി. മുസ്തഫ, ആര്യ രാജേന്ദ്രന്, ദീപ്സിത ധര്, വിജി പെണ്കൂട്ട് തുടങ്ങിയവര് പരിപാടിക്കൊപ്പം അണിചേരും.

ഭരണഘടനയുടെ ആമുഖവായന, ഓണ്ലൈന് ചിത്രരചന, കവിത-ഗാനാലാപനം തുടങ്ങിയ പരിപാടികള് അരങ്ങേറും. എഴുത്തുകാര്, കലാകാരന്മാര്, സാമൂഹ്യ-സാംസ്കാരിക നേതാക്കള്, മനുഷ്യാവകാശ പ്രവര്ത്തകര് എന്നിവരടക്കം വിവിധ മേഖലകളിലുള്ളവര് ഭരണഘടനാ സംരക്ഷണ കൂട്ടായ്മയില് പങ്കെടുക്കുമെന്ന് ഭാരവാഹികള് അറിയിച്ചു.

ഡോ. ടി.ഗീനാകുമാരി, ഡോ. സംഗീത ചേനംപുല്ലി, പി.വി.ഷെബി എന്നിവര് കോര്ഡിനേറ്റര്മാരായി പ്രവര്ത്തിക്കുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3hZAWpz

Comments

Archive

Contact Form

Send