കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ മമ്മൂട്ടിക്ക് അനിഷേധ്യമായ സ്ഥാനം; ആശംസ നേർന്ന് മുഖ്യമന്ത്രി
മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മമ്മൂട്ടിയെ നേരിട്ട് വിളിച്ച് മുഖ്യമന്ത്രി ആശംസ അറിയിച്ചു. കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ അനിഷേധ്യമായ സ്ഥാനമാണ് മമ്മൂട്ടിക്കുള്ളതെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
സിനിമാ മേഖലയിൽ അദ്ദേഹം കൈവരിച്ച നേട്ടങ്ങളും നൽകിയ സംഭാവനകളും രാജ്യം കണ്ട എക്കാലത്തേയും മികച്ച കലകാരൻമാരുടെ നിരയിൽ അദ്ദേഹത്തിന്റെ സ്ഥാനമുറപ്പിക്കുന്നു. കേരളത്തിന്റെ ദൃശ്യമാധ്യമ രംഗത്തും നേതൃപരമായ സംഭാവനകൾ അദ്ദേഹത്തിന്റേതായുണ്ട്. ഇനിയും കൂടുതൽ ഉയരങ്ങളിലേയ്ക്ക് തന്റെ കലാ ജീവിതത്തെ നയിക്കാൻ അദ്ദേഹത്തിനു സാധിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/3jUtHzM
Comments