ഓപ്പറേഷൻ ഡാർക്ക്‌ ‌ഹണ്ട്: ഗുണ്ടാത്തലവൻ പെരുമ്പാവൂർ അനസിനെ കാപ്പ ചുമത്തി അറസ്‌റ്റ്‌ ചെയ്‌തു

ആലുവ > ഗുണ്ടാത്തലവൻ വെങ്ങോല നെടുന്തോട് പുത്തൻപുര വീട്ടിൽ (പാലയ്ക്കൽ) അനസിനെ (പെരുമ്പാവൂർ അനസ്, അൻസീർ–36) വീണ്ടും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. പറവൂർ കവലയിലെ ലോഡ്ജിൽ ഇബ്രാഹിം എന്നയാളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും നോർത്ത് പറവൂരിൽ ഹാരിഷ് മുഹമ്മദ് എന്നയാൾ ആത്മഹത്യ ചെയ്ത കേസിലും ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയവെയാണ് അറസ്റ്റ്.

2019ൽ ഇയാൾക്കെതിരെ കാപ്പ ചുമത്തി ജയിലിലടച്ചിരുന്നു. ജയിൽമോചിതനായ അനസ് തുടർന്നും കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. കൊലപാതകക്കേസ്, ആയുധം കൈവശംവച്ച കേസ്, തട്ടിക്കൊണ്ടുപോകൽ, സ്വർണക്കടത്ത് തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ. 2020 മെയ് 10 മുതൽ കാക്കനാട് സബ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. അനസിന്റെ കൂട്ടാളികൾക്കെതിരെയും കാപ്പപ്രകാരം നടപടികൾ ആരംഭിച്ചിട്ടുണ്ട്.

ഓപ്പറേഷൻ ഡാർക്ക് ഹണ്ട് പ്രകാരം റൂറൽ ജില്ലയിൽ ഗുണ്ടകൾക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ജില്ലാ പൊലീസ് മേധാവി കെ കാർത്തിക് പറഞ്ഞു. ക്രിമിനൽ സ്വഭാവമുള്ളവരുടെയും ഒന്നിലധികം കേസുകളിൽപ്പെടുന്നവരുടെയും പ്രവർത്തനങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും എസ്പി പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2R5Z0LI

Comments

Archive

Contact Form

Send