പ്രതികൾക്ക് സംരക്ഷണമൊരുക്കിയത് അടൂർ പ്രകാശ്; ഗൂഢാലോചനയിലും എംപിക്ക് പങ്ക്

തിരുവനന്തപുരം > വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം ആസൂത്രിതമാണെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. രണ്ടിടത്ത് വച്ച് ഗൂഢാലോചന നടന്നു. അടൂർ പ്രകാശിന്റെ സ്ഥലത്തെക്കാണ് പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചത്. ഫൈസൽ വധശ്രമ കേസിലും പ്രതികൾക്ക് സംരക്ഷണമൊരുക്കിയത് അടൂർ പ്രകാശ് എംപിയാണ്. അടൂർ പ്രകാശിന് ഗൂഢാലോചനയിൽ പങ്കുണ്ടെന്നും ആനാവൂർ നാഗപ്പൻ വ്യക്തമാക്കി.

ഡി കെ മുരളി എംഎൽഎയുടെ മകനു നേരെയും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിനെതിരെയും വ്യാജ പ്രചരണമാണ് നടത്തുന്നത്. ഡിവൈഎഫ്ഐയിൽ മിഥിലാജ് എത്തിയിട്ട് ഒരു വർഷമായി. ഈ ഒരു വർഷത്തിനിടെ ഒരു കേസും മിഥിലാജിനെതിരെ ഇല്ലെന്നും ആനാവൂർ പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2ERn6Hu

Comments

Archive

Contact Form

Send