കേരളത്തിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഒറഞ്ച്, യെല്ലോ അലേർട്ട്
തിരുവനന്തപുരം > സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വെള്ളിയാഴ്ച വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും വിവിധ ജില്ലകളിൽ ഒറഞ്ച് യെല്ലോ അലേർട്ടുകളും നിലവിലുണ്ട്.
ഇന്ന് തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലുമാണ് ഓറഞ്ച് മുന്നറിയിപ്പ് നിലവിലുള്ളത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
Credits Kerala || Deshabhimani Online News https://ift.tt/2F6dLvQ
Comments