കർഷകദ്രോഹ ബില്ലുകൾക്കെതിരെ ഇന്ന് അഖിലേന്ത്യാ പ്രതിഷേധം; പഞ്ചാബിൽ റെയിൽപാളങ്ങൾ ഉപരോധിച്ചു
ന്യൂഡൽഹി> മോഡിസർക്കാരിന്റെ കർഷകദ്രോഹ ബില്ലുകൾക്കെതിരെ വെള്ളിയാഴ്ച രാജ്യവ്യാപകമായി പ്രതിഷേധദിനം ആചരിക്കുന്നു.പഞ്ചാബിൽ കർഷകർ റെയിൽപാളങ്ങൾ ഉപരോധിച്ചു. അമൃതസറിലും ഫിറോസ്പുരിലും കർഷകർ റെയിൽവേ ലൈനുകളിൽ കുത്തിയിരുന്നു പ്രതിഷേധിക്കുന്നത്. സമരത്തിന്റെ പശ്ചാത്തലത്തിൽ സെപ്റ്റംബർ 27 വരെ പല ട്രെയിൻ സർവീസുകളും പഞ്ചാബിൽ റദ്ദാക്കി. മൂന്ന് ദിവസം ട്രെയിന് തടയുമെന്നാണ് പ്രഖ്യാപനം.
അഖിലേന്ത്യാ കിസാൻസംഘർഷ് കോ–-ഓർഡിനേഷൻ കമ്മിറ്റി ആഹ്വാനംചെയ്ത പ്രതിഷേധദിനാചരണത്തിന് 10 കേന്ദ്ര ട്രേഡ് യൂണിയൻ പിന്തുണ പ്രഖ്യാപിച്ചു. അഞ്ച് ഇടതുപാർടിയുടെ പിന്തുണയും ഐക്യദാർഢ്യവും ഉണ്ട്.
ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ കർഷകസംഘടനകൾ ബന്ദിന് ആഹ്വാനം നൽകി.
രാജ്യത്തെ ഭക്ഷ്യധാന്യശേഖരത്തിൽ പകുതിയും നൽകുന്ന പഞ്ചാബിലെ കർഷകരെ കേന്ദ്രസർക്കാർ വഞ്ചിച്ചുവെന്ന് എൻഡിഎ സഖ്യകക്ഷിയായ എസ്എഡി അധ്യക്ഷൻ സുഖ്ബീർ സിങ് ബാദൽ പറഞ്ഞു.
ഹരിയാനയിൽ 20 മുതൽ കർഷകർ ദേശീയപാതയും സംസ്ഥാനപാതകളും ഉപരോധിക്കുന്നു. സിപിഐ എം എംപിമാരായ എളമരം കരീം, കെ കെ രാഗേഷ്, ബികാസ് രഞ്ജൻ ഭട്ടാചാര്യ എന്നിവർ വ്യാഴാഴ്ച ഹരിയാനയിലെ സമരകേന്ദ്രങ്ങൾ സന്ദർശിച്ചു.
Credits National || Deshabhimani Online News https://ift.tt/33SnH4k
Comments