ഷഹീൻബാഗ്‌ സമരം ഒഴിപ്പിക്കൽ: ഹർജി വിധി പറയാൻ മാറ്റി


ന്യൂഡൽഹി> ഷഹീൻബാഗിലെ സമരക്കാരെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി വിധി പറയാൻ മാറ്റി. സമരം ചെയ്യാനുള്ള അവകാശത്തിനും സഞ്ചാരസ്വാതന്ത്ര്യത്തിനും തുല്യപരിഗണന നൽകിക്കൊണ്ടുള്ള ഉത്തരവാകും കോടതി പുറപ്പെടുവിക്കുകയെന്ന് ജസ്റ്റിസ് സഞ്ജയ് കിഷൻകൗൾ അറിയിച്ചു.

ഷഹീൻബാഗിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുന്നവരെ നീക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. അമിത് സാഹ്നി, സാമൂഹ്യപ്രവർത്തകൻ നന്ദ്കുമാർ ഗാർഗ് എന്നിവർ സമർപ്പിച്ച ഹർജികളാണ് കോടതി പരിഗണിച്ചത്.



Credits National || Deshabhimani ​Online ​News https://ift.tt/35Y06SA

Comments

Archive

Contact Form

Send