സുബ്ഹാനി ഹാജ കുറ്റക്കാരൻ : എൻഐഎ കോടതി
കൊച്ചി> ഭീകര സംഘടനയായ ഐഎസിൽ ചേർന്ന് ഇന്ത്യയുടെ സുഹൃത്ത് രാഷ്ട്രങ്ങളോട് യുദ്ധം ചെയ്തെന്ന കേസിൽ മലയാളിയായ സുബ്ഹാനി ഹാജ മൊയ്തീൻ കുറ്റക്കാരനെന്ന് കോടതി. കൊച്ചിയിലെ എൻഐഎ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. ഇന്ത്യയുമായി സൗഹൃദമുള്ള ഏഷ്യൻ രാജ്യങ്ങൾക്കെതിരെ വിദേശത്ത് യുദ്ധം ചെയ്തുവെന്ന കുറ്റത്തിന് എൻഐഎ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത ആദ്യ കേസാണിത്.
ഇസ്ലാമിക് സ്റ്റേറ്റിനായി യുദ്ധത്തില് പങ്കെടുത്ത് രാജ്യത്ത് തിരിച്ചെത്തിയ ഏക വ്യക്തിയാണ് സുബ്ഹാനി ഹാജ. ഇന്ത്യയുമായി സൗഹൃദമുള്ള രാജ്യങ്ങൾക്കെതിരെ യുദ്ധംചൈയ്തുവെന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. .
തീവ്രവാദി അല്ലെന്നും സമാധാനത്തിൽ വിശ്വസിക്കുന്ന ആളാണെന്നും സുബ്ഹാനി കോടതിയിൽ പറഞ്ഞു. ഇന്ത്യയ്ക്ക് എതിരെയോ മറ്റു രാജ്യങ്ങൾക്ക് എതിരെയോ യുദ്ധം ചെയ്തിട്ടില്ലെന്നായിരുന്നു സുബ്ഹാനിയുടെ വാദം.
തൊടുപുഴ സ്വദേശിയായ സുബ്ഹാനി ഹാജ മൊയ്തീൻ 2015 ഫെബ്രുവരി ആണ് ഐ എസ് ഇൽ ചേർന്ന് ഇറാഖിൽ പോയത് . കഴിഞ്ഞ ദിവസമാണ് എൻഐഎ വിദേശത്തുവെച്ച് അറസ്റ്റ് ചെയ്ത് കൊച്ചിയിലെത്തിച്ചത്.
Credits Kerala || Deshabhimani Online News https://ift.tt/3404ttw
Comments