ജോലി നഷ്ട്ടപ്പെട്ട ഐ ടി ജീവനക്കാർക്ക് പ്രതിധ്വനിയുടെ കോവിഡ് സാമ്പത്തിക സഹായം
തിരുവനന്തപുരം> കോവിഡ് കാലത്തു ജോലി നഷ്ട്ടപെട്ട, സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന ഐ ടി ജീവനക്കാർക്ക് പ്രതിധ്വനി സാമ്പത്തിക സഹായം വിതരണം ചെയ്തു. ഇരുപതിലധികം ഐ ടി കമ്പനികളിൽ നിന്നായി 31 ഐ ടി ജീവനക്കാർക്കാണ് താത്ക്കാലിക ആശ്വാസമായി പ്രതിധ്വനി 5000 രൂപ വീതം നൽകിയത്.
ജോലി നഷ്ട്ടപെട്ടവരിൽ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുന്നവരെ കണ്ടെത്തിയാണ് സെപ്റ്റംബർ മൂന്നാം വാരം തുക നൽകിയത്. കോവിഡിന്റെ തുടക്കത്തിൽ പ്രതീക്ഷിച്ചത്ര പ്രശ്നങ്ങൾ ഉണ്ടായില്ലെങ്കിലും, ഒട്ടനവധി ഐ ടി ജീവനക്കാർക്ക് ജോലി നഷ്ട്ടപ്പെടുകയും മിക്കവാറും കമ്പനികൾ സാലറിയിൽ കുറവ് വരുത്തുകയോ സാലറി റിവിഷൻ നിർത്തുകയോ ചെയ്തിട്ടുണ്ട്. വരുന്ന മാസങ്ങളിൽ കോവിഡ് കാലം വിവിധ മേഖലകളെക്കാൾ ഉപരി ഐ ടി മേഖലയെ മോശമായി ബാധിക്കുമോ എന്ന ആശങ്ക ഇപ്പോഴും നിലനിൽക്കുന്നു. എല്ലാ കമ്പനികളും വർക്ക് ഫ്രം ഹോം മോഡിലേക്ക് പൂർണ്ണമായും മാറിയിട്ടുണ്ട്.
കോവിഡ് കാലത്തു ജോലി നഷ്ടപെട്ട കുറച്ചു പേർക്ക് വിവിധ ഐ ടി കമ്പനികളിൽ ജോലി ലഭിച്ചു, എന്നാൽ നിരവധി പേർക്ക് ഐ ടി ജോലിയിലേക്ക് തിരികെ പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ല. അവരെ ഐ ടി ജോലി ലഭിക്കുന്നതിന് സഹായിക്കുന്നതിനായി "പ്രതിധ്വനി ജോബ് പോർട്ടൽ" പ്രവർത്തിക്കുന്നു. ഐ ടി കമ്പനികൾക്ക് ജോബ് ഒഴിവുകൾ പോർട്ടലിൽ പോസ്റ്റ് ചെയ്യുന്നതിനും ഐ ടി ജീവനക്കാർക്ക് അത് സെർച്ച് ചെയ്തു കണ്ടെത്തുന്നതിനും ഉള്ള സൗകര്യം പോർട്ടലിൽ ഉണ്ട്.
Credits Kerala || Deshabhimani Online News https://ift.tt/2HkEiWX
Comments