ഇരട്ടക്കൊലപാതകം: അഴീക്കോടന്‍ രാഘവന്‍ രക്തസാക്ഷി ദിനത്തില്‍ ജനപ്രതിനിധികളടങ്ങുന്ന ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും

തിരുവനന്തപുരം> അഴീക്കോടന് രാഘവന് രക്തസാക്ഷി ദിനമായ സെപ്തംബര് 23ന് ഏരിയ കമ്മറ്റി കേന്ദ്രങ്ങളില് സിപിഐ എം ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് കോടിയേരി.പാര്ട്ടി എംഎല്എമാര്, തദ്ദേശ ജനപ്രതിനിധികള്, നേതാക്കന്മാര് എന്നിവര് പങ്കെടുക്കുന്ന ബഹുജന കൂട്ടായ്മയാണ് നടത്തുകയെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

കേരളത്തിലെ യുഡിഎഫും അതിന് നേതൃത്വം കൊടുക്കുന്ന കോണ്ഗ്രസും നിഷേധാത്മക നിലപാടാണ് എല്ലാ കാര്യത്തിലും എടുക്കുന്നത്. ഒരു നിലപാടെടുക്കാന് അവര്ക്ക് കഴിയുന്നില്ല. സംസ്ഥാന താല്പര്യം പൂര്ണമായി ബലികഴിക്കുന്നു. ബിജെപി സര്ക്കാരിന്റെ സംസ്ഥാനത്തോടുള്ള നിലപാടിനെതിരെ യുഡിഎഫ് പ്രതികരിക്കുന്നില്ല.

ജിഎസ്ടി കുടിശ്ശിക കേന്ദ്രം നികത്താതെ കടം വാങ്ങാനാണ് പറയുന്നത്. എന്നാല്, ഇതിനെ കുറിച്ച് പറയാന് പോലും യുഡിഎഫ് തയ്യാറല്ല. സര്ക്കാര് പ്രഖ്യപിച്ച 100 ദിവസ പദ്ധതിയെ കുറിച്ച് യുഡിഎഫിന്റെ നിലപാടെന്താണെന്നും കോടിയേരി ചോദിച്ചു



Credits Kerala || Deshabhimani ​Online ​News https://ift.tt/3lY1ABV

Comments

Archive

Contact Form

Send