മത്സ്യബന്ധനത്തിന് പോയ വടകര സ്വദേശി മരിച്ചു
വടകര> കടലില്‍ മത്സ്യബന്ധനത്തിന് പോയ പുറങ്കര മനയിലകത്ത് മുട്ടുങ്ങ വളപ്പില്‍ അടിക്കേരി ഉസ്മാന്റെ മകന് അവറാങ്കത്ത് നൗഷാദ്(50) അപകടത്തില്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ 6 മണിയോടെ മത്സ്യബന്ധനത്തിന് പോയ കൊയിലാണ്ടി വളപ്പില്‍ കുറുക്കോത്ത് മഹമൂദിന്റെ ഉടമസ്ഥതയിലുള്ള കെ സി എം ഫൈബറില്‍ ബോട്ടില്‍ വച്ചാണ് അപകടമുണ്ടായത്.
നൗഷാദ്, റസാക്ക് മാടാളന്, ആനപറമ്പത്ത് അബ്ബാസ് എന്നിവരടങ്ങുന്ന സംഘമാണ് കടലില്‍ പോയത്. മത്സ്യബന്ധനം നടത്തുന്നതിനിടെ കടലില്‍ വീണ നൗഷാദിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും മരിക്കുകയായിരുന്നു. മാതാവ്: അവറാങ്കത്ത് മറിയോമ്മ, ഭാര്യ: സുഹറ മക്കള്‍. നിഷാദ്, ശര്‍ബിന, റുഫ്സിന,മരുമക്കള്‍. ഷംഹാന്‍, അബ്ദുല്‍ മനാഫ്
Credits Kerala || Deshabhimani Online News https://ift.tt/3iKRP7L
Comments