അവശ്യവസ്തു നിയമ ഭേദഗതി കോർപറേറ്റുകൾക്കായ്: എ എം ആരിഫ്
ന്യൂഡൽഹി> പാർലമെന്റിൽ 1955ലെ അവശ്യവസ്തു നിയമത്തിൽ ശുപാർശ ചെയ്യുന്ന ഭേദഗതികൾ കോർപറേറ്റുകളെ സഹായിക്കുന്നതാണെന്ന് എ എം ആരിഫ് എംപി. അവശ്യവസ്തുക്കൾ കർഷകരിൽനിന്ന് ശേഖരിക്കാനും വിൽക്കാനും സർക്കാരിന് നിയന്ത്രിക്കാൻ കഴിയുന്നതായിരുന്നു നിയമം.
ഇതിലൂടെ പൊതുവിപണിയിലെ വിലക്കയറ്റം സർക്കാരിന് പിടിച്ചുനിർത്താൻ കഴിയുമായിരുന്നു. ഇപ്പോഴത്തെ ഭേദഗതിയോടുകൂടി സർക്കാരിനുണ്ടായിരുന്ന അധികാരം നഷ്ടമാകും. അവശ്യവസ്തുക്കൾ എത്ര വേണമെങ്കിലും സംഭരിക്കാനും വിൽക്കാനും ആർക്കും കഴിയും.
ഈ നിയമഭേദഗതിയിലൂടെ സാധാരണ കർഷകർക്ക് ഒരു പ്രയോജനവുമില്ല. നേട്ടംമുഴുവൻ അംബാനിക്കും അദാനിക്കും മാത്രമാണ്. പൂഴ്ത്തിവയ്പ് ഒരു കുറ്റമല്ലാതായി മാറുമെന്നും ആരിഫ് എംപി ബില്ലിനെ എതിർത്തുകൊണ്ട് ചർച്ചയിൽഅദ്ദേഹം പറഞ്ഞു.
Credits National || Deshabhimani Online News https://ift.tt/3mqkZeR
Comments