ബിഡിജെഎസ‌് കടുപ്പിച്ചു; സുഭാഷ‌് വാസുവിനെ സ്‌പൈസസ് ബോർഡിൽനിന്ന് പുറത്താക്കി
ചേർത്തല > സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്തുനിന്ന് മുൻ ബിഡിജെഎസ് നേതാവ് സുഭാഷ് വാസുവിനെ നീക്കാൻ തീരുമാനമായി. ഇതുസംബന്ധിച്ച് കേന്ദ്രസർക്കാർ ഉത്തരവ് തിങ്കളാഴ്ച പുറത്തിറക്കും. എൻഡിഎ ഘടകകക്ഷിയായ ബിഡിജെഎസിന് കേന്ദ്രസർക്കാർ അനുവദിച്ച പദവിയാണിത്.
സുഭാഷ് വാസുവിനെ ബിഡിജെഎസ് പുറത്താക്കിയതിന് പിന്നാലെ സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടിട്ട് മാസങ്ങളായി. ഈ ആവശ്യം ഉന്നയിച്ച് ബിഡിജെഎസ് ചെയർമാൻ തുഷാർ വെള്ളാപ്പള്ളിയാണ് ബിജെപി കേന്ദ്രനേതൃത്വത്തിന് കത്ത് നൽകിയത്. എന്നാൽ ബിജെപി കേരള ഘടകത്തിലെ പ്രബലവിഭാഗം സുഭാഷ് വാസുവിനെ പിന്തുണച്ചതിനാൽ ബിഡിജെഎസ് ആവശ്യം അംഗീകരിക്കുന്നത് അനന്തമായി നീണ്ടു.
തെരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ ബിഡിജെഎസ് ആവശ്യം കടുപ്പിച്ചതോടെയാണ് സുഭാഷ് വാസുവിനെ നീക്കാൻ തീരുമാനമായത്. ഇക്കാര്യം തുഷാർ വെള്ളാപ്പള്ളി സ്ഥിരീകരിച്ചു. ഡൽഹിയിൽനിന്ന് ഇക്കാര്യം അറിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/3c3LF0l
Comments