അന്നം നല്‍കുന്നവര്‍ക്ക് അവസാനം വരേയും പിന്തുണ; പാടങ്ങളില്‍ കര്‍ഷകര്‍ക്കോപ്പം പ്രതിരോധം ഉയര്‍ത്തി എസ്എഫ്‌ഐ

തിരുവനന്തപുരം/ആലപ്പുഴ> കേന്ദ്ര സര്ക്കാര് പാര്ലമെന്റില് പാസ്സാക്കിയ കര്ഷ വിരുദ്ധ ബില്ലില് പ്രതിഷേധിച്ച് എസ് എഫ്ഐ പാടത്തിറങ്ങി പ്രതിഷേധം സംഘടിപ്പിച്ചു. സംസ്ഥാന വ്യാപകമായി വിവിധ കേന്ദ്രങ്ങളില് കര്ഷകരോടോപ്പം വിദ്യാര്ഥികള് പാടശേഖരങ്ങളില് സമരത്തിന്റെ ഭാഗമായി.

കാര്ഷിക ഗ്രാമമായ കൈനകരിയില് നടന്ന പ്രതിഷേധം എസ്എഫ് ഐ സംസ്ഥാന സെക്രട്ടറി കെ.എം സച്ചിന് ദേവ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ് വി.എ വിനീഷ്, ആലപ്പുഴ ജില്ലാ സെക്രട്ടറി മുഹമ്മദ് യാസീന്, പ്രസിഡന്റ് എ.എ അക്ഷയ് ,ജെ ഫിന് സെബാസ്റ്റ്യന്, ലിയോണ്, കാംബ്ലി തുടങ്ങിയവര് സംസാരിച്ചു.

പാടങ്ങളില് നിന്ന് ഉയരട്ടെ പ്രതിരോധം, കര്ഷക വിരുദ്ധ ബില് പിന്വലിക്കുക എന്ന മുദ്രാവാക്യം ഉയര്ത്തിയാണ് എസ്.എഫ്.ഐ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിച്ചത്.അന്നം നല്കുന്ന കര്ഷകര്ക്ക് വേണ്ടിയുള്ള പോരാട്ടത്തില് അവസാനം വരേയും വിദ്യാര്ഥികളുടെയും എസ്.എഫ്.ഐയുടെയും പിന്തുണ ഉണ്ടാവുമെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് കെ.എം സച്ചിന് ദേവ് പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3cA21Ow

Comments

Archive

Contact Form

Send