സുബ്‌ഹാനി ഹാജക്ക്‌ ജീവപര്യന്തം; ഒരു ലക്ഷം രൂപ പിഴ

കൊച്ചി> ഭീകര സംഘടനയായ ഐഎസിൽ ചേർന്ന് ഇന്ത്യയുടെ സുഹൃത് രാജ്യങ്ങളോട് യുദ്ധം ചെയ്തുവെന്ന കേസിൽ മലയാളിയായ സുബ്ഹാനി ഹാജ മൊയ്തീന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. വിവിധ വകുപ്പുകളിലായി 19 വർഷത്തേക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കൊച്ചി എൻഐഎ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.

ഇന്ത്യയുമായി സഖ്യത്തിലുള്ള ഏഷ്യൻ രാജ്യത്തിനെതിരെ യുദ്ധം ചെയ്ത സഭേവത്തിൽ കേരളത്തിൽ രജിസ്റ്റർ ചെയ്ത ആദ്യ കേസാണിത്. സുബ്ഹാനി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

കേസിൽ വിചാരണ നേരിട്ട ഏക പ്രതിയാണ് തൊടുപുഴ മാർക്കറ്റ് റോഡ് മാളിയേക്കൽ വീട്ടിൽ സുബ്ഹാനി ഹാജാ മൊയ്തീൻ.

2015ൽ തുർക്കി വഴി ഇറാഖിലേക്ക് പോയ സുബ്ഹാനി ഐ എസിൽ ചേർന്ന് പരിശീലനം നേടി. ഇന്ത്യൻ ശിക്ഷാ നിയമം 125, 120 ബി, 122, നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമത്തിലെ 20, 38, 39 എന്നീ വകുപ്പുകൾ പ്രകാരമാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്തത് 2016 ൽ കനകമലയിൽ ഐ.എസ് ഗൂഢാലോചന നടത്തിയ കേസിലെ അന്വേഷണത്തിനിടെയായിരുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3cBsRWk

Comments

Archive

Contact Form

Send