കൊലപാതകികളെ കോന്നിയിലേക്ക് കടത്താൻ മഹിളാ കോൺഗ്രസുകാരി പ്രീജ സ്വർണം പണയംവച്ചു

തിരുവനന്തപുരം > വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ പ്രതികളെ സഹായിച്ചതിന് അറസ്റ്റിലായ മഹിളാ കോൺഗ്രസുകാരി പ്രീജ പണം കണ്ടെത്തുന്നതിനായി സ്വർണവും പണയംവെച്ചു. പ്രതികളായ ഉണ്ണിയുടെയും സനലിന്റെയും ബന്ധുവാണ് പ്രീജ. ഇവരുടെ അമ്മ കോന്നിക്കാരിയാണ്.

ഉണ്ണിയുടെ നിർദേശ പ്രകാരമാണ് സനലിനെയും സജീവിനെയും മാരുതി സ്വിഫ്റ്റ് ഡിസയറിൽ കോന്നിയിലേക്ക് കടത്താൻ ശ്രമിച്ചത്. ഇതിനായി സ്വർണം പണയംവച്ച പണവും നേരത്തെ തന്നെ പ്രീജ കരുതിയിരുന്നു. 13,500 രൂപ വാഹനത്തിൽനിന്ന് പൊലീസ് പിടിച്ചെടുത്തു. എംസി റോഡിലേക്ക് കടക്കുംമുമ്പാണ് കാർ പിന്തുടർന്ന് പൊലീസ് പിടികൂടിയത്.

വസ്ത്രങ്ങളും ആയുധങ്ങളും കണ്ടെടുത്തു

പ്രതികളുടേതെന്നു കരുതുന്ന വസ്ത്രങ്ങളും വെട്ടാനും കുത്താനും ഉപയോഗിച്ച ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. നെടുമങ്ങാട് ആനാടിന് അടുത്തുള്ള മൊട്ടക്കാവിലെ റബർ തോട്ടത്തിൽനിന്നാണ് രണ്ട് ഷർട്ട് കണ്ടെടുത്തത്. ഇവ പ്രതികൾ ഉപയോഗിച്ചതെന്നാണ് നിഗമനം. ഇവ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. ആയുധങ്ങൾ ചൊവ്വാഴ്ചയാണ് കണ്ടെടുത്തത്.

പ്രതികളുടെയും ചില കോൺഗ്രസ് നേതാക്കളുടെയും മൊബൈൽ ഫോൺ വിളികളുടെ വിശദവിവരം (സിഡിആർ) പൊലീസ് പരിശോധിച്ചുവരികയാണ്. ആയിരത്തിലധികം ഫോൺ രേഖയാണ് പരിശോധിക്കുന്നത്. റിമാൻഡിലുള്ള പ്രതികളെ കസ്റ്റഡിയിൽ വാങ്ങി പൊലീസ് വിശദമായ അന്വേഷണവും തെളിവെടുപ്പും നടത്തും.




Credits Kerala || Deshabhimani ​Online ​News https://ift.tt/32LrDTK

Comments

Archive

Contact Form

Send