കേരളാ ബാങ്ക് തെരഞ്ഞെടുപ്പ് : സ്‌റ്റേ തുടരും ; ഉത്തരവ് റദ്ദാക്കിയില്ല
കൊച്ചി> കേരളാ ബാങ്ക് തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്ത സിംഗിൾ ബഞ്ച് ഉത്തരവിൽ ഇടപെടാൻ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു. ഈ മാസം 25 ന് നടത്താൻ നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് കോവിഡ് സാഹചര്യം കണക്കിലെടുത്താണ് സിംഗിൾ ബഞ്ച് മുന്നാഴ്ചത്തേക്ക് തടഞ്ഞത് . ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരളാ ബാങ്ക്, കേരള സംസ്ഥാന സഹകരണ തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവർ ഫയൽ ചെയ്ത അപ്പീലുകളാണ് ജസ്റ്റിസുമാരായ സി ടി രവികുമാറും, കെ ഹരിപാലും അടങ്ങുന്ന ഡിവിഷൻ ബഞ്ച് പരിഗണിച്ചത് .
ബാങ്കിന്റെ ബൈലോ നിലവിൽ വന്നെന്നും താൽക്കാലിക ഭരണ സമിതിക്ക് പകരം സ്ഥിരം ഭരണ സമിതി ചുമതല ഏൽക്കേണ്ടതുണ്ടെന്നും ഇതിന് റിസർവ്വ് ബാങ്കിന്റെ അനുമതി ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കേരള ബാങ്കും കമ്മീഷനും അപ്പീൽ സമർപ്പിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹർജികൾ സമയബന്ധിതമായി തീർപ്പാക്കാൻ ഡിവിഷൻ ബഞ്ച് നിർദേശിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/2FbiZGw
Comments