കർഷകരുടെ പ്രതിഷേധം അവഗണിച്ച് കാർഷികബില്ലുകൾക്ക് രാഷ്ട്രപതിയുടെ അനുമതി
ന്യൂഡൽഹി > കർഷകസംഘടനകളുടെയും പ്രതിപക്ഷത്തിന്റെയും ആവശ്യം അവഗണിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് കാർഷിക പരിഷ്കരണ ബില്ലുകളിൽ ഒപ്പിട്ടു. ഇതോടെ കാർഷികോൽപ്പന്ന വ്യാപാര–-വാണിജ്യ (പ്രോത്സാഹനവും സൗകര്യമൊരുക്കലും) ബിൽ, വില ഉറപ്പിനും കാർഷികസേവനങ്ങൾക്കും വേണ്ടിയുള്ള കർഷകശാക്തീകരണ, സംരക്ഷണ ബിൽ, അവശ്യവസ്തുനിയമ ഭേദഗതി ബിൽ എന്നിവ നിയമമായി മാറി.
ചട്ടം ലംഘിച്ച് രാജ്യസഭയിൽ ശബ്ദവോട്ടോടെ പാസാക്കിയ ബില്ലുകൾ തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രാഷ്ട്രപതിക്ക് നിവേദനം നൽകിയിരുന്നു. ഈ നിയമ നിർമാണങ്ങൾക്കെതിരെ രാജ്യമെമ്പാടും പ്രക്ഷോഭം അലയടിക്കുകയാണ്. ബില്ലുകൾക്ക് രാഷ്ട്രപതി അനുമതി നൽകിയത് ദൗർഭാഗ്യകരവും അസ്വസ്ഥജനകവുമാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് പ്രതികരിച്ചു. ജനാധിപത്യത്തിനും കർഷകർക്കും കറുത്ത ദിനമാണെന്ന് എസ്എഡി അധ്യക്ഷൻ സുഖ്ബീർ സിങ് ബാദൽ പ്രതികരിച്ചു. ഒക്ടോബർ ഒന്നിന് പഞ്ചാബിൽ ഉടനീളം ട്രാക്ടർ റാലികൾ നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.
Credits National || Deshabhimani Online News https://ift.tt/3mSLFoK
Comments