ബിജെപി ‐യുഡിഎഫ്‌ അവിശുദ്ധ കൂട്ടുകെട്ട്‌ ഉണ്ടാക്കിയാലും എൽഡിഎഫ്‌ തുടർഭരണത്തിൽ വരും: കോടിയേരി


തിരുവനന്തപുരം> ബിജെപി ‐യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയാലും എൽഡിഎഫ് തുടർഭരണത്തിൽ വരുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പ്രതിപക്ഷത്തിന്റെ അക്രമ സമരങ്ങൾക്കെതിരെ ബഹുജന പ്രതിഷേധ സംഗമം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി. എല്ലാ ജില്ല കേന്ദ്രങ്ങളിലും കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ബഹുജന പ്രതിഷേധം സംഘടിപ്പിക്കുന്നത്.

കോൺഗ്രസ് ബിജെപിയുടെ ബി ടീമാറിയ മാറിയിരിക്കയാണെന്ന് കോടിയേരി പറഞ്ഞു. . കഴിഞ്ഞ ലോകസഭാ സമ്മേളനത്തിലും ഈ മാറ്റം പ്രകടമാണ്. സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താനും അട്ടിമറിക്കാനുമാണ് ഇവിടെ സമരമെന്നപേരിൽ അക്രമങ്ങൾ നടത്തുന്നത്. ജനങ്ങളെ സംശയനിഴലിലാക്കാനാണ് അവർ ശ്രമിക്കുന്നത്. സമരങ്ങൾക്ക് ജനശ്രദ്ധ ലഭിക്കാതായപ്പോൾ അവർ അക്രമവുമായി മുന്നോട്ടുപോയി. അതൊന്നും ജനങ്ങൾക്കിടയിൽ വിലപോകില്ല. ഓരോവീട്ടിലേക്കും ഭഷ്യകിറ്റുമായെത്തുന്ന സർക്കാരാണ് ഭരണത്തിലുള്ളത്. ഇത്തരത്തിലുള്ള മറ്റേത് സർക്കാർ ഇന്ത്യയിലുണ്ട് . കോവിഡ് കാലത്തും ജനം പട്ടിണിയില്ലാതെ കഴിയുന്നത് അതുകൊണ്ടുകൂടിയാണ്. ഇനിയും നാലുമാസം ഈ ഭഷ്യകിറ്റുകൾ വീടുകളിൽ എത്തും.

സ്വർണക്കടത്ത് കേസിൽ സർക്കാരിന് ഒരു പങ്കുമില്ല. വിമാനത്താവളം നിന്ത്രിക്കുന്നത് കേന്ദ്ര സർക്കാരാണ്. സ്വർണം കൊടുത്തയച്ച ആളേയും യുഎഇ കോൺസുൽ ജനറലിനേയും ഇതുവരെ ചോദ്യംചെയ്യാൻ അന്വേഷണ ഏജൻസികൾ തയ്യാറായിട്ടില്ല.

പാവങ്ങൾക്ക് വീട് വെച്ചുകൊടുക്കുന്ന പദ്ധതി അട്ടിമറിക്കാനാണ് മറ്റൊരുശ്രമം. ഒരു എംഎൽഎ ആവശ്യപ്പെട്ടതുകൊണ്ടുമാത്രം വടക്കാഞ്ചേരി ഭവനപദ്ധതിക്കെതിരെ സിബിഐ കേസ് എടുക്കുമോ. ടൈറ്റാനിയം കേസ് പോലെ കേരളത്തിലെ ഗവർമെൻറ് ആവശ്യപ്പെട്ട കേസുകൾ പോലും സിബിഐ ഏറ്റെടുത്തിട്ടില്ല. ഇവിടടെ എംഎൽഎ ആവശ്യപ്പെട്ട കേസ് ഏറ്റെടുത്തത്. ഇതിന് പിന്നിലെല്ലാം രാഷ്ട്രീയ തീരുമാനമുണ്ട്. സർക്കാരിനെ അസ്ഥിരപെടുത്തണമെന്നുള്ള ബിജെപി ‐ യുഡിഎഫ് നീക്കമാണ് ഇതിന് പിന്നിൽ . കോടിയേരി പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2EMYujm

Comments

Archive

Contact Form

Send