കുട്ടനാട്ടിൽ യുഡിഎഫിനു വേണ്ടി പാർടി മത്സരിക്കുമെന്ന് പി ജെ ജോസഫ്
തൊടുപുഴ> കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വേണ്ടി ജോസഫ് വിഭാഗം സ്ഥാനാർഥി തന്നെ മത്സരിക്കുമെന്ന് പി ജെ ജോസഫ് എംഎൽഎ. ചെയർമാൻ എന്ന നിലയിൽ ജോസ് കെ മാണി പാർടിയുടെ സ്റ്റിയറിങ് കമ്മിറ്റി വിളിച്ചത് നിയമവിരുദ്ധമാണെന്നും ജോസഫ് തൊടുപുഴയിൽ പറഞ്ഞു.
വിപ്പ് ലംഘന പരാതിയിൽ സ്പീക്കർക്ക് നിയമാനുസൃതമായേ പ്രവർത്തിക്കാൻ കഴിയൂ. കൈകൾ കെട്ടപ്പെട്ട നേതാവാണ് ജോസ് കെ മാണി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി കോടതി സ്റ്റേ ചെയ്യുമെന്നും ജോസഫ് പ്രതീക്ഷ പുലർത്തി.
Credits Kerala || Deshabhimani Online News https://ift.tt/3559eEo
Comments