കോണ്‍ഗ്രസ് കൊലയാളികളെ മഹത്വവല്‍ക്കരിക്കുന്നു; അക്രമകാരികള്‍ക്ക് പരസ്യ പ്രോല്‍സാഹനം: കോടിയേരി
തിരുവനന്തപുരം> വെഞ്ഞാറമൂടിലുണ്ടായ ഇരട്ടക്കൊലപാതകത്തില് രക്തസാക്ഷികളെ ഗുണ്ടകളെന്നും കൊലപാതകികളെ മഹത്വവത്കരിക്കുകയും ചെയ്യുന്ന സമീപനമാണ് കോണ്ഗ്രസ് സ്വീകരിച്ചിരിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അക്രമകാരികള്ക്ക് പരസ്യമായ പ്രോല്സാഹനമാണ് കോണ്ഗ്രസ് നല്കുന്നത്. കൊലപാതകത്തെ അവര് തള്ളിപ്പറയുന്നില്ലെന്നും കോണ്ഗ്രസിന്റെ നിലപാട് അത്യന്തം അപലപനീയമാണെന്നും കോടിയേരി വ്യക്തമാക്കി.
സംഭവം നടന്ന പ്രദേശത്ത് ഗാന്ധിജിയുടെ ഫോട്ടോ വരച്ചുവച്ചിരിക്കുന്നത് കണ്ടു. ആ ഫോട്ടോയുടെ മുമ്പില് വച്ചാണ് രണ്ട് പേരെ കോണ്ഗ്രസുകാര് വെട്ടിക്കൊന്നത്. കോണ്ഗ്രസിന്റെ അപജയത്തിന്റെ തെളിവാണീ കൊലപാതകം.കൊലപാതക പരമ്പര സൃഷ്ടിച്ച് കേരളത്തില് അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ്.
ബഹുജനങ്ങളെ അണിനിരത്തി ഇതിനെതിരെ സമാധാനം സ്ഥാപിക്കാനാണ് സിപിഐ എം ആഹ്വാനം ചെയ്യുന്നത്. ഇടത് സര്ക്കാര് അധികാരത്തിലെത്തിയ ശേഷം അക്രമം കുറഞ്ഞു. സര്ക്കാരിന്റെ ക്രമസമാധാന പാലനത്തിന് ലഭിച്ച അംഗീകാരമാണത്. അതില്ലാതാക്കാനാണ് ആസൂത്രിത ശ്രമം യുഡിഎഫ് നടത്തുന്നത്. അതിന്റെ ഭാഗമാണ് ഈ സംഭവമെന്നും കോടിയേരി വിശദീകരിച്ചു
Credits Kerala || Deshabhimani Online News https://ift.tt/3m07GBI
Comments