തമിഴ്‌നാട്ടിൽ സിപിഐ എം മുൻ എംഎൽഎ കെ തങ്കവേൽ കോവിഡ്‌ ബാധിച്ച്‌ മരിച്ചു

കോയമ്പത്തൂര് > തമിഴ്നാട്ടില് മുന് സിപിഐ എം എംഎല്എ കെ തങ്കവേല് കോവിഡ് ബാധിച്ച് മരിച്ചു. 69 വയസ്സായിരുന്നു. ദിവസങ്ങള്ക്ക് മുന്പ് ആശുപത്രിയില് പ്രവേശിപ്പിച്ച അദ്ദേഹം, മരുന്നുകളോട് പ്രതികരിച്ചിരുന്നില്ലെന്ന് ആശുപത്രി അധികൃതര് അറിയിച്ചു.

2011ല് തിരുപ്പൂര് മണ്ഡലത്തില് നിന്നാണ് അദ്ദേഹം നിയമസഭയിലെത്തിയത്. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം, കോയമ്പത്തൂര് ജില്ലാ സെക്രട്ടറിയായും പ്രവര്ത്തിച്ചിട്ടുണ്ട്.



Credits National || Deshabhimani ​Online ​News https://ift.tt/3irMmmf

Comments

Archive

Contact Form

Send