ഖമറുദ്ദീന് സിഐടിയുവിന്റെ കരിങ്കൊടി; എംഎൽഎക്കെതിരെ വ്യാപക പ്രതിഷേധം

മഞ്ചേശ്വരം > നിക്ഷേപതട്ടിപ്പ് കേസിൽ ഉൾപ്പെട്ട എം സി ഖമറുദ്ദീൻ എംഎൽഎക്കെതിരെ വ്യാപക പ്രതിഷേധം. സീതാംഗോളിയിൽ മാവേലിസ്റ്റോർ ഉദ്ഘാടനത്തിനെത്തിയ ഖമറുദ്ദീനെ സിഐടിയു പ്രവർത്തകർ കരിങ്കൊടി കാണിച്ചു. മന്ത്രി പി തിലോത്തമൻ ഉദ്ഘാടകനായ പരിപാടിയിൽ അധ്യക്ഷനായിരുന്നു ഖമറുദ്ദീൻ. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് ചടങ്ങ് നടന്നത്.

അതേസമയം നിക്ഷേപകരിൽനിന്ന് കമറുദ്ദീൻ സ്വീകരിച്ച പണം സ്വകാര്യ സമ്പാദ്യത്തിലേക്ക് മാറ്റിയെന്നാണ് പുതിയ വിവരങ്ങൾ. ഫാഷൻ ഗോൾഡിന്റെപേരിൽ വാങ്ങിയ ഭൂമിയും മറ്റ് ആസ്തികളും വിൽക്കുകയും ചെയ്തു. ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം പറഞ്ഞത് ജ്വല്ലറിക്ക് ബംഗളൂരുവിലും മംഗളൂരുവിലും ആസ്തിയുണ്ടെന്നാണ്. ഇതെല്ലാം ബിനാമികളുടെ പേരിലാണുള്ളത്.

സ്ഥാപനം പ്രതിസന്ധിയിലായെന്നത് നിഷേപകർ മനസ്സലാക്കുന്നത് കഴിഞ്ഞ നവംബറിലാണ്. പണം പിൻവലിക്കാൻ എത്തിയവരെ നേതാക്കളെ ഇടപെടുവിപ്പിച്ചും അവധി പറഞ്ഞും മടക്കി. അവധി പറഞ്ഞുള്ള കബളിപ്പിക്കൽ നീണ്ടതോടെയാണ് ഭീഷണിയിൽ പതറാതെ ചിലർ കേസുകൊടുത്തത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/35t7THw

Comments

Archive

Contact Form

Send