സംഘപരിവാറിന്റെ വംശീയവെറി ഉയര്‍ത്തിപ്പിടിക്കുന്ന മാതൃഭൂമി പത്രം നിര്‍ത്തുന്നു: കെകെ കൊച്ച്

തിരുവനന്തപുരം> രാഷ്ട്രീയമായി സംഘപരിവാറിന്റെയും ജാതീയ (സാമുദായിക) മായി നായന്മാരുടേയും മുഖപത്രമായി മാതൃഭൂമി മാറിയിരിക്കുകയാണെന്നും അതിനാല് പത്രം വരുത്തുന്നത് നിര്ത്തുകയാണെന്നും ദളിത് ചിന്തകന് കെകെ കൊച്ച്. സംഘപരിവാറിന്റെ വംശീയവെറിയും കോര്പ്പറേറ്റ് സേവയും ദലിത് - പിന്നോക്ക - മുസ്ലീം വിദ്വേഷവും നായന്മാരുടെ മാടമ്പിത്തവും തറവാടിത്തവും ജനാധിപത്യത്തിനും ഞാനുള്ക്കൊള്ളുന്ന കീഴാളസമുദായങ്ങളുടെ താല്പ്പര്യത്തിനും വിരുദ്ധമായതിനാല് ഞാന് മാതൃഭൂമി ദിനപത്രം നിര്ത്തുകയാണ്.

വര്ഷങ്ങളായി മാതൃഭൂമി ദിനപത്രത്തിന്റെ വായനക്കാരനാണ്. വായന സൗജന്യമല്ലാത്തതിനാല് എന്റെ അദ്ധ്വാനത്തില് നിന്നും 8 രൂപ വീതം മാസം 240 രൂപയാണ് ചിലവാക്കുന്നത്. ജനകീയമല്ലെങ്കിലും ഏറെക്കുറെ സ്വീകാര്യമായ ജനാധിപത്യസ്വഭാവവും വിവിധ സമുദായങ്ങള്ക്ക് നല്കിയ പ്രാതിനിധ്യവുമാണ് പത്രത്തിനോടുള്ള ഇഷ്ടത്തിനടിസ്ഥാനമായത്. വ്യക്തിയെന്ന നിലയ്ക്കുള്ള എന്റെ നിലപാട് സാമൂഹ്യമെന്ന പോലെ രാഷ്ട്രീയവുമാണെന്നും കെകെ കൊച്ച് പറഞ്ഞു



Credits Kerala || Deshabhimani ​Online ​News https://ift.tt/342AhxP

Comments

Archive

Contact Form

Send