മുൻ മുഖ്യമന്ത്രിയെ മണിക്കൂറുകളോളം ചോദ്യം ചെയ്‌തിട്ടില്ലേ; എന്തിനാണ്‌ സമരം നടത്തി കോവിഡ്‌ പരത്തുന്നത്‌: കടകംപള്ളി


തിരുവനന്തപുരം> അനാവശ്യമായ സംഘർഷമാണ് പ്രതിപക്ഷ സംഘടനകൾ സംസ്ഥാനത്ത് ഉണ്ടാക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. എന്തിനാണവർ സമരം നടത്തി കോവിഡ് പരത്തുന്നത്. ഇഡി ചോദ്യം ചെയ്തതിന്റെ പേരില് മന്ത്രി കെ ടി ജലീല് രാജിവയ്ക്കേണ്ട കാര്യമില്ലെന്നും വാർത്തസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.

കഴിഞ്ഞ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ മണിക്കൂറുകളോളം അന്വേഷണ ഏജൻസികൾ ഇവിടെ ചോദ്യം ചെയ്തിട്ടില്ലേ. അന്ന് ആരെങ്കിലും രാജിവെച്ചിരുന്നോ. മന്ത്രി കെ ടി ജലിലിനോട് ചില കാര്യങ്ങൾ ഇ ഡി ചോദിച്ചറിയുക മാത്രമാണ് നടന്നിട്ടുള്ളത്. അതിന് ഇത്രമാത്രം പ്രശ്നങ്ങൾ ഉണ്ടാക്കേണ്ട കാര്യമുണ്ടോ.

മന്ത്രിയെ വിളിച്ച് കാര്യങ്ങള് ചോദിക്കുന്നതില് തെറ്റായി ഒന്നും ഇല്ല. കഴിഞ്ഞ മന്ത്രിസഭയിൽ ഏത് മന്ത്രിമാരാ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിവായിട്ടുള്ളത് കേന്ദ്രമന്ത്രി സഭയിലെ മന്ത്രിമാരെ ചോദ്യം ചെയ്തിട്ടില്ലേ. അനാവശ്യമായ കാര്യമാണ് പ്രതിപക്ഷ സംഘടനകൾ നടത്തുന്നതെന്നും കടകംപള്ളി പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3hpLWM2

Comments

Archive

Contact Form

Send