പാലത്തായി പീഡന കേസ്‌: പത്മരാജന്റെ ജാമ്യം റദ്ദാക്കേണ്ടതില്ലെന്ന്‌ ഹൈക്കോടതി

കൊച്ചി> പാലത്തായി പീഡനക്കേസിൽ പ്രതി പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. പ്രതിയും അധ്യാപകനുമായ ബി ജെ പി നേതാവ് പത്മരാജന് ജാമ്യം അനുവദിച്ച വിചാരണക്കോടതിയുടെ ഉത്തരവിനെതിരെ ഇരയുടെ മാതാവ് സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസ് പി ബി സുരേഷ് കുമാർ തള്ളിയത്.

ഇരയുടെ വ്യക്തമായ മൊഴിയും മെഡിക്കോ ലീഗൽ എക്സാമിനേഷൻ സർട്ടിഫിക്കറ്റും ഉണ്ടായിട്ടും പ്രതിക്ക് ജാമ്യം ലഭിക്കാൻ സഹായകമായ വിധം പോക്സോ വകുപ്പുകൾ ഒഴിവാക്കിയാണ് കുറ്റപത്രം സമർപ്പിച്ചതെന്നായിരുന്നു ഹർജിയിലെ ആരോപണം.

പോക്സോ കുറവ് ചെയ്തു കൊടുത്ത കുറ്റപത്രം പരിഗണിച്ചതിലൂടെ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കാനുളള അധികാരം പോക്സോ കോടതിക്ക് നഷ്ടപ്പട്ടെന്നും ഇരയെ കേൾക്കാതെ പ്രതിക്ക് ജാമ്യം നൽകിയത് നിയമ വിരുദ്ധമാണമാണന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ പെൺകുട്ടിയുടെ മൊഴിയിൽ അവ്യക്ത ഉണ്ടന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ട്. പെൺകുട്ടി കടുത്ത മാനസിക സംഘർഷത്തിലായതിനാൽ
മൊഴി സംബന്ധിച്ച് വ്യക്തത വരുത്താൻ വിദഗ്ധരായ മനശാസ്ത്രജ്ഞരുടെ സഹായം വേണമെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. പത്മരാജന് ഹൈക്കോടതി ജാമ്യം നിരസിച്ചതിന് തൊട്ടുപിന്നാലെയാണ് വിചാരണക്കോടതി ജാമ്യം അനുവദിച്ചത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/2FnGFXK

Comments

Archive

Contact Form

Send