പൊന്നാനിയില്‍ കാണാതായ അറ് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി
മലപ്പുറം> പൊന്നാനിയില് ബോട്ടപകടത്തില് കാണാതായ ആറ് മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി.
മത്സ്യത്തൊഴിലാളികളാണ് ഇവരെ കണ്ടെത്തിയത്. ഇവരുടെ ബോട്ട് പൂര്ണ്ണമായും മുങ്ങിപ്പോയി.
പൊന്നാനിയില്യില് നിന്ന് വെള്ളിയാഴ്ച്ച മത്സ്യ ബന്ധനത്തിനു പോയ ബോട്ടാണ് ഇന്നലെ രാത്രി പത്ത് മണിയോടെ അപകടത്തില്പെട്ടത്. ഉള്ക്കടലില് വച്ച് ബോട്ട് തകര്ന്ന് വെള്ളം കയറുകയായിരുന്നു.
ബോട്ടില് വെള്ളം നിറഞ്ഞ് മുങ്ങുകയാണെന്ന് ഇവര് ബന്ധുക്കളെ പുലര്ച്ചെ ഫോണില് വിളിച്ചറിയിച്ചിരുന്നു. പിന്നാലെ ഫോണ് ഓഫായി. നാസര്,കുഞ്ഞാന്ബവു, മുനവീര്,സുബൈര്, ഷബീര്, എന്നിവരും ഒരു ഇതര സംസ്ഥാന തൊഴിലാളിയുമായിരുന്നു ബോട്ടിലുണ്ടായിരുന്നത്.
Credits Kerala || Deshabhimani Online News https://ift.tt/35ejaeI
Comments