കരിപ്പൂരിൽ വിമാനമിറങ്ങിയ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി
മലപ്പുറം> കരിപ്പൂരിൽ വിമാനമിറങ്ങിയ ശേഷം വീട്ടിലേക്ക് പോകുകയായിരുന്ന യാത്രക്കാരനെ ടാക്സി കാർ തടഞ്ഞു നിർത്തി തട്ടിക്കൊണ്ടു പോയി. കുറ്റ്യാടി സ്വദേശി റിയാസിനെയാണ് തട്ടിക്കൊണ്ടുപോയത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം .ഇതിന് പിന്നിൽ കള്ളക്കടത്ത് സംഘമാണോയെന്ന് സംശയിക്കുന്നു.
അബുദാബിയിൽ നിന്നെത്തിയ റിയാസിനെ കൊണ്ടോട്ടി കോളോത്ത് വച്ചാണ് 3 കാറുകളിൽ പിന്തുടർന്നെത്തിയ സംഘം തട്ടിക്കൊണ്ട് പോയത്. വിമാനമിറങ്ങി റിസോർട്ടിലെ ക്വാറന്റെയിൻ സെന്ററിലേക്ക് പോകുകയായിരുന്നു റിയാസ്. പിന്നിൽ സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/2EfiVFi
Comments