ബംഗളൂരു ലഹരി മരുന്ന് കേസ്: കന്നഡ നടി സഞ്ജന ഗല്‍റാണിയുടെ വീട്ടിൽ റെയ്‌ഡ്

ബംഗളൂരു> ലഹരി മരുന്ന് കേസിൽ കന്നഡ ചലച്ചിത്ര താരം സഞ്ജന ഗല്റാണിയുടെ വീട്ടിൽ റെയ്ഡ് തുടങ്ങി . നഗരത്തിലെ ഇന്ദിര നഗറിലുള്ള വസതിയിൽ സെൻട്രൽ ക്രൈം ബ്രാഞ്ച് പൊലീസ് (സിസിബി) യുടെ നേതൃത്വത്തിൽ ഇന്നു രാവിലെ ഏഴു മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത് . ഇന്നലെ ക്രൈം ബ്രാഞ്ച് ആസ്ഥാനത്തു ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും ഇവർ സഹകരിച്ചില്ല .

തമിഴ് , മലയാള സിനിമകളിൽ നായികയായ നിക്കി ഗൽറാണി ഇവരുടെ ഇളയ സഹോദരിയാണ്.ഇതോടെ ലഹരി മയക്കു മരുന്ന് കേസ് അന്വേഷണം , തെക്കേ ഇന്ത്യയിലെ സിനിമ മേഖലയിലെ കൂടുതൽ പേരിലേക്ക് നീളുകയാണ് . കഴിഞ്ഞ വെള്ളിയാഴ്ച അറസ്റ്റിലായ കന്നഡ നടി രാഗിണി ദിവേദി ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ് .

ഇതിനിടെ ലഹരി ഇടപാടുകാരന് എന്ന് സംശയിച്ചു അരൂര് സ്വദേശി നിയാസ് മുഹമ്മദിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിയാസിന് സഞ്ജനയുമായി അടുത്ത ബന്ധമാണുള്ളതെന്നും സിനിമ രംഗത്തെ പല പ്രമുഖ നടി നടൻമാർ പങ്കെടുക്കുന്ന നിശാ പാര്ട്ടികളിൽ ഇയാളുടെ സാന്നിധ്യം ഉണ്ടെന്നും മയക്കുമരുന്ന് ഇടപാടുകള് നടത്തുന്നുണ്ടെന്നും ക്രൈംബ്രാഞ്ച് സൂചിപ്പിച്ചു. അഞ്ചു വര്ഷം മുൻപ് ബാംഗ്ളൂരിലെത്തിയ നിയാസ് മുഹമ്മദ് മോഡലിങ് രംഗത്തും ഫാഷന് ഫോട്ടോഗ്രാഫി രംഗത്തും സജീവമാണ്.

അറസ്റ്റിലായ നിയാസിന് മലയാളസിനിമയുമായും ബന്ധമുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട് . മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നര്ക്കോട്ടിക് കണ്ട്രോള് ബ്യൂറോ അറസ്റ്റുചെയ്ത സീരിയല് നടി അനിഘ, എറണാകുളം സ്വദേശി മുഹമ്മദ് അനൂപ് എന്നിവരുമായി നിയാസിനുള്ള ബന്ധവും അന്വേഷിക്കുകയാണ്.



Credits National || Deshabhimani ​Online ​News https://ift.tt/3hehzYB

Comments

Archive

Contact Form

Send