'മഞ്ഞക്കിളിയുടെ മൂളിപ്പാട്ടിലെ' മുത്തശ്ശി ശാരദാ നായർ നിര്യാതയായി
പാലക്കാട് > കന്മദം എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടി ശാരദാ നായർ (92) അന്തരിച്ചു. തത്തമംഗലം കാദംബരിയിൽ പരേതാനായ പുത്തൻവീട്ടിൽ പത്മനാഭൻ നായരുടെ ഭാര്യയാണ്.
കന്മദത്തിൽ മോഹൻലാലിനൊപ്പം ചെറിയ നൃത്തച്ചുവടുകളുമായി എത്തിയ 'മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ' എന്ന ഗാനം ഹിറ്റായിരുന്നു. 1999ൽ അനിൽ ബാബുവിന്റെ സംവിധാനത്തിലൊരുങ്ങിയ ജയറാം-മോഹിനി ചിത്രം പട്ടാഭിഷേകത്തിലും മുത്തശ്ശി വേഷമിട്ടിരുന്നു.
Credits Kerala || Deshabhimani Online News https://ift.tt/2Gkugo0
Comments