ഹത്രസിന്‌ പിറകെ യുപിയിൽ വീണ്ടും കൂട്ടബലാത്സംഗം : ദളിത്‌ വിദ്യാർഥിനി മരിച്ചു

ലഖ്നൗ > ഹത്രാസിൽ അതിക്രൂര ബലാത്സംഗത്തിനിരയായ 19 വയസ്സുകാരി കൊല്ലപ്പെട്ടതിന് പിന്നാലെ ഉത്തർപ്രദേശിൽ വീണ്ടും കൂട്ടബലാത്സംഗത്തിനിരയായി ദളിത് വിദ്യാർഥിനി (22) മരിച്ചു. ബൽറാംപൂരിലാണ് സംഭവം.

മയക്കുമരുന്ന് കുത്തിവച്ച ശേഷമായിരുന്നു പീഡിപ്പിച്ചത്. ബലാത്സംഗത്തിന് ശേഷം പെൺകുട്ടിയുടെ ഇരുകാലുകളും തല്ലി ഒടിച്ചു.

അഡ്മിഷനുമായി ബന്ധപ്പെട്ട് കോളേജിൽ പോയി മടങ്ങുമ്പോഴാണ് മൂന്നുപേർ ചേർന്ന് പെൺകുട്ടിയ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതെന്നാണ് വിവരം. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.



Credits National || Deshabhimani ​Online ​News https://ift.tt/33eA0ZE

Comments

Archive

Contact Form

Send