ഗുരുവിന്റെ പ്രതിമ മുഖ്യമന്ത്രി അനാച്‌ഛാദനം ചെയ്‌തു

തിരുവനന്തപുരം> നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ കനകക്കുന്നിന് സമീപം മുഖ്യമന്ത്രി പിണറായിവിജയൻ അനാച്ഛാദനം ചെയ്തു .

നമുക്ക് ജാതിയില്ലാ വിളംബര ശതാബ്ദി സ്മാരകമായി സംസ്ഥാന സർക്കാരാണ് പ്രതിമ സ്ഥാപിച്ചത്. കേരളത്തിന്റെ സാമൂഹ്യ ചരിത്രശത്ത പുരോഗമനപരമായി വഴിതിരിച്ചുവിട്ട ആചാര്യനാണ് ശ്രീനാരായണ ഗുരു. നമ്മുടെ ജനജീവിതം മനുഷ്യ സമൂഹത്തിന് നിരക്കുന്നതാക്കി മാറ്റുന്നതിൽ പങ്കുവഹിച്ച മഹനീയ വ്യക്തിത്വമാണ് ഗുരു. നവോഥാന നായകനായ ചട്ടമ്പിസ്വാമികൾക്ക് തലസ്ഥാന നഗരിയിൽ ഉചിതമായ സ്മാരകംസർക്കാർ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി ചടങ്ങിൽ പറഞ്ഞു.

മന്ത്രിമാരായ എ കെ ബാലൻ, കടകംപള്ളി സുരേന്ദ്രൻ , കോർപറേഷൻ മേയർ ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.





Credits Kerala || Deshabhimani ​Online ​News https://ift.tt/3hTuJKV

Comments

Archive

Contact Form

Send