സിപിഐ എം പ്രവർത്തകന് നേരെ ആർഎസ്എസ് വധശ്രമം; തലങ്ങും വിലങ്ങും വെട്ടിപ്പരിക്കേൽപ്പിച്ചു

എലപ്പുള്ളി (പാലക്കാട്) > തിരുവോണനാളിൽ ആർഎസ്എസ് - -- ബിജെപി സംഘം സിപിഐ എം പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ചു. എലപ്പുള്ളി അത്തിക്കോട് വെന്തപാളയം രമേഷി(43)ന് കൈയിൽ സാരമായി വെട്ടേറ്റു.

തിങ്കളാഴ്ച വൈകിട്ട് 6.30 നാണ് സംഭവം. ഒന്നാം ഓണ ദിവസം പ്രദേശത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട തർക്കത്തിൽ രമേഷ് മധ്യസ്ഥതത വഹിച്ചിരുന്നു. ഇതിൽ പ്രകോപിതരായി സംഘടിച്ചെത്തിയ ആറോളം ആർഎസ്എസ് - -- ബിജെപി പ്രവർത്തകർ രമേഷിനെ വാളുപയോഗിച്ച് വെട്ടുകയായിരുന്നു. ഇരുമ്പ് വടിയുപയോഗിച്ച് തലയിലും മർദിച്ചു. ഗുരുതരമായി പരിക്കേറ്റ രമേഷിനെ നാട്ടുകാർ ജില്ലാ ആശുപത്രിയിലെത്തിച്ചു.

സംഭവത്തിൽ ആർഎസ്എസ് ---ബിജെപി പ്രവർത്തകരായ ആറു പേർക്കെതിരെ കസബ പൊലീസ് വധ ശ്രമത്തിനു കേസെടുത്തു. അജിത് എന്നയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവ സ്ഥലത്തുനിന്നും കണ്ടെടുത്ത ബൈക്ക് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതായി സിഐ എൻ എസ് രാജീവ് പറഞ്ഞു.

പരിക്കേറ്റ രമേഷിനെ കെ വി വിജയദാസ് എംഎൽഎ, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി പി സി ബിജു, എലപ്പുള്ളി ഈസ്റ്റ് ലോക്കൽ സെക്രട്ടറി കെ വാസു എന്നിവർ സന്ദർശിച്ചു.





Credits Kerala || Deshabhimani ​Online ​News https://ift.tt/2QJwTSp

Comments

Archive

Contact Form

Send