കുഞ്ഞാലിക്കുട്ടി തിരിച്ചെത്തണമെന്ന് ലീഗ് ഉന്നതാധികാര സമിതി; തെരഞ്ഞെടുപ്പ് ചുമതല ഏൽപ്പിച്ചു
മലപ്പുറം > പി കെ കുഞ്ഞാലിക്കുട്ടി എംപി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തണമെന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ ചുമതല കുഞ്ഞാലിക്കുട്ടിയെ ഏൽപ്പിച്ചു. ലീഗിന്റെ അഖിലേന്ത്യാ ചുമതലകൾ ഇ ടി മുഹമ്മദ് ബഷീറായിരിക്കും വഹിക്കുക. കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിക്കണോ എന്ന കാര്യത്തിൽ ആ ഘട്ടം വരുമ്പോൾ തീരുമാനിക്കുമെന്ന് ഇടി പറഞ്ഞു.
2017ൽ ഇ അഹമ്മദ് അന്തരിച്ചതിനെ തുടർന്നു നടന്ന മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിലാണ് കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തിലേക്ക്് ചുവടുമാറിയത്. 2019ൽ വീണ്ടും മലപ്പുറത്ത് നിന്ന് ജയിച്ച് എംപിയായി.
Credits Kerala || Deshabhimani Online News https://ift.tt/3k3Hq7N
Comments