ഡൽഹിയിലെ ചേരി നിവാസികളെ പുനരധിവാസവും നഷ്‌ടപരിഹാരവും കൂടാതെ ഒഴിപ്പിക്കരുത്: എളമരം കരീം എംപി

ന്യൂഡൽഹി > ഡൽഹിയിലെ ചേരി കുടിയൊഴിപ്പിക്കൽ വിഷയം രാജ്യസഭയിൽ പ്രത്യേക പരാമർശമായി എളമരം കരീം എംപി ഉന്നയിച്ചു. ഡൽഹിയിൽ റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള റെയിൽവേ ഭൂമിയിലെ ചേരികളിൽ താമസിക്കുന്നവരെ മൂന്ന് മാസത്തിനുള്ളിൽ കുടിയൊഴിപ്പിക്കണമെന്ന സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് പുനരധിവാസവും നഷ്ടപരിഹാരവും നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കോടതിയിൽ നൽകിയ കണക്ക് അനുസരിച്ച് ഏകദേശം 48,000 ചേരി കുടിലുകൾ; അതായത്, സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 3 ലക്ഷത്തോളം ആളുകളെ ഒഴിപ്പിക്കണം. പകർച്ചവ്യാധിയുടെ ഈ സമയത്ത്, ഇത് ഒരു ആരോഗ്യ ദുരന്തത്തിലേക്ക് നയിക്കും. കഴിഞ്ഞ വർഷം ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ച വിധി പ്രകാരം കുടിയൊഴിക്കൽ ആവശ്യമായി വന്നാൽ പുനരധിവാസത്തിനുള്ള ക്രമീകരണങ്ങൾ നടത്താൻ ബന്ധപ്പെട്ട സർക്കാരും വകുപ്പുകളും ബാധ്യസ്ഥരാണ്.

എന്നാൽ സുപ്രീം കോടതിയിൽ ചേരി നിവാസികൾ കക്ഷിയല്ലാത്തിരുന്നതിനാൽ ഹൈക്കോടതി വിധി സുപ്രീം കോടതിയുടെ ശ്രദ്ധയിൽ വന്നിരിക്കാൻ സാധ്യതയില്ല. ലോക്ഡൗണിന്റെ ഫലമായി ജീവിതം തന്നെ വഴിമുട്ടിയ ഈ പാവപ്പെട്ട ചേരി നിവാസികളെ മുഴുവൻ പുനരധിവസിപ്പിക്കേണ്ടതും മതിയായ നഷ്ടപരിഹാരം നൽകേണ്ടതും സർക്കാരിന്റെ കടമയാണ്. അതിനാൽ പുനരധിവാസം, നഷ്ടപരിഹാരം എന്നിവ കൂടാതെ കുടിയൊഴിപ്പിക്കൽ നടക്കാതിരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് സർക്കാർ നിർദ്ദേശം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



Credits National || Deshabhimani ​Online ​News https://ift.tt/33vX1Gw

Comments

Archive

Contact Form

Send