കോവിഡ് വ്യാപനം: ഛത്തീസ്ഗഢില്‍ റായ്പുര്‍ ഉള്പ്പെടെ പത്തു ജില്ലകളില് കര്ശന ലോക്ഡൗണ്‍
റായ്പൂര്> കോവിഡ് രോഗം പടരുന്ന പശ്ചാത്തലത്തില് ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പുര് ഉള്പ്പെടെ പത്തു ജില്ലകളില് കര്ശന ലോക്ഡൗണ്.റായ്പുരിന് പുറമെ ജഷ്പുര്, ബലോഡ ബസാര്, ജന്ജ്ഗിര് ചമ്പ, ദുര്ഗ്, ബിലായ്, ബിലാസ്പുര് തുടങ്ങിയ ജില്ലകളിലാണ് സെപ്റ്റംബര് 28വരെ ലോക്ഡൗണ് പ്രഖ്യാപിച്ചത്.
റായ്പുരില് മാത്രം ദിവസവും 900 മുതല് 1000 വെര കേസുകള് ദിവസേന റിപ്പോര്ട്ട് ചെയ്യുന്നുണ്ട്. ദിനംപ്രതി കേസുകള് ഉയരുന്ന സാഹചര്യത്തില് ജില്ല മുഴുവന് കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു.
അന്തര് ജില്ല അതിര്ത്തികള് മുഴുവന് അടച്ചതായി റായ്പുര് കലക്ടര് എസ്. ഭാരതി ദാസന് അറിയിച്ചു. എല്ലാ സര്ക്കാര്, അര്ദ്ധസര്ക്കാര്, സ്വകാര്യ സ്ഥാപനങ്ങളും അടഞ്ഞുകിടക്കും.
റായ്പുരില് മാത്രം ഇതുവരെ 26,000 കേസുകളാണ് റിപ്പോര്ട്ട് ചെയ്തത്.പൊതു മീറ്റിങ്ങുകളോ റാലികളോ ലോക്ഡൗണ് പിരീഡില് അനുവദിക്കില്ലെന്ന് കളക്ടര് അറിയിച്ചു .
Credits National || Deshabhimani Online News https://ift.tt/3iPps8t
Comments