നിരീക്ഷണത്തില്‍ കഴിഞ്ഞ യുവതിക്ക് പീഡനം: ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം> കുളത്തൂപുഴയില് നിരീക്ഷണത്തില് കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവത്തില് ജൂനിയര് ഹെല്ത്ത് ഇന്സ്പെക്ടറെ സര്വീസിന് നിന്നും സസ്പെന്ഡ് ചെയ്യാന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര് ആരോഗ്യ വകുപ്പ് ഡയറക്ടര്ക്ക് നിര്ദേശം നല്കി.

കല്ലറ പാങ്ങോട് സ്വദേശി ജൂനിയര് ഹെല്ത്ത് ഇന്സ്പെക്ടര് പ്രദീപിനെ പരാതിയില് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം കുളത്തൂപ്പുഴ സ്വദേശിനിയായ അമ്പതുകാരിയാണ് പരാതിയുമായി വെള്ളറട പോലിസിനെ സമീപിച്ചത്. തുടര്ന്ന് ഭരതന്നൂര് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവര്ത്തകനെതിരെ പോലിസ് കേസെടുക്കുകയായിരുന്നു

ഇയാളെ ഭരതന്നൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഒരു ദിവസം മുഴുവന് തന്നെ വീട്ടില് കെട്ടിയിട്ട് പീഡിപ്പിച്ചതായി പരാതിക്കാരി മൊഴി നല്കി.






Credits Kerala || Deshabhimani ​Online ​News https://ift.tt/35cWbkr

Comments

Archive

Contact Form

Send