ഭരണിക്കാവ് പഞ്ചായത്തില്‍ നിരവധി കോണ്‍ഗ്രസ് കുടുംബങ്ങള്‍ സിപിഐ എമ്മിലേക്ക്

ആലപ്പുഴ> കോണ്ഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തില് പ്രതിഷേധിച്ച് ഭരണിക്കാവ് പഞ്ചായത്തില് നിരവധി പ്രവര്ത്തകരും കുടുംബങ്ങളും സിപിഐ എമ്മിലേക്ക്.വെള്ളിയാഴ്ച രാവിലെ പള്ളിക്കല് ഒന്നാം വാര്ഡ് കോണ്ഗ്രസ് പ്രസിഡണ്ടായിരുന്ന വിശാല് നിവാസില് സുശീലനെയും കുടുംബാംഗങ്ങളെയും പാര്ട്ടി പ്രവര്ത്തകര് സിപിഐഎമ്മിലേക്ക് സ്വീകരിച്ചു.

കോണ്ഗ്രസ് എന്ന കൊലയാളി പാര്ട്ടിയോട് താന് എന്നെന്നേക്കുമായി വിട പറയുകയാണെന്ന് സുശീലന് പറഞ്ഞു. ഇന്നലെ വൈകിട്ട് തെക്കേ മങ്കുഴി വൈര വനയില് സോമരാജനും കുടുംബവും സിപിഐഎമ്മിലെത്തിയിരുന്നു.ഇതിനു പിന്നാലെയാണ് കൂടുതല് പേര് കോണ്ഗ്രസ് വിട്ടത്

കഴിഞ്ഞ അര നൂറ്റാണ്ടോളം കോണ്ഗ്രസിന്റെ സജീവ പ്രവര്ത്തകനായിരുന്നു സോമരാജന്. സിപിഐ എം ഏരിയാ കമ്മിറ്റി അംഗങ്ങളായ എ എം ഹാഷിര്, ജി രമേശ് കുമാര്, ബി വിശ്വനാഥന്, ലോക്കല് കമ്മറ്റി സെക്രട്ടറി ജ്യോതി കുമാര് എന്നിവരും പ്രദേശത്തെ പാര്ട്ടി പ്രവര്ത്തകരും ചടങ്ങുകളില് പങ്കെടുത്തു.

ശനിയാഴ്ച രാവിലെ 9 മണിക്ക് കറ്റാനം ലോക്കല് പ്രദേശത്തെ ഒമ്പത്, പത്ത് വാര്ഡുകളില് നിന്നായി നിരവധി കോണ്ഗ്രസ് പ്രവര്ത്തകര് സിപിഐഎമ്മില് അണിചേരും. കറ്റാനം ജംഗ്ഷന് സമീപം ഇവരെ സ്വീകരിക്കും



Credits Kerala || Deshabhimani ​Online ​News https://ift.tt/3jPzhTY

Comments

Archive

Contact Form

Send