പാലാരിവട്ടം മേൽപ്പാലം : ഹർജി സുപ്രീംകോടതി രണ്ടാഴ്‌ചക്ക് ശേഷം പരിഗണിക്കും
ന്യൂഡൽഹി> പാലാരിവട്ടം മേൽപ്പാലം പുതുക്കിപ്പണിയാൻ അനുമതി നൽകണമെന്ന അപേക്ഷയിൽ അന്തിമ വാദം രണ്ടാഴ്ചക്ക് ശേഷം തുടങ്ങാമെന്ന് സുപ്രീംകോടതി.
ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം കോടതി പരിഗണിച്ചില്ല. കരാർ കമ്പനിക്ക് രേഖകൾ സമർപ്പിക്കാൻ സമയവും ജസ്റ്റിസ് ആർ എഫ് നരിമാൻ അധ്യക്ഷനായ ബെഞ്ച് നൽകി. ഭാരപരിശോധനയിൽ തൽസ്ഥിതി തുടരാനും നിർദ്ദേശിച്ചു.
പാലാരിവട്ടം മേൽപ്പാലം അടിയന്തരമായി പുതുക്കിപണിയേണ്ട സാഹചര്യമാണെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ സുപ്രിംകോടതിയെ അറിയിച്ചു. മേൽപ്പാലത്തിന്റെ ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് സംസ്ഥാന സർക്കാരിന്റെ പ്രധാനഹർജി.
Credits Kerala || Deshabhimani Online News https://ift.tt/2ZmND6T
Comments