സ്ത്രീകളെ അധിക്ഷേപിച്ച് വീഡിയോ; യുട്യൂബര്‍ക്കെതിരെ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ കരിമഷി പ്രതിഷേധം

തിരുവനന്തപുരം> സ്ത്രീകളെ അധിക്ഷേപിച്ച് വീഡിയോ പ്രചരിപ്പിച്ച യു ട്യുബര്ക്കെതിരെ നടിയും ഡബ്ബിംഗ് ആര്ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെയും സാമൂഹ്യപ്രവര്ത്തക ദിയ സനയുടെയും നേതൃത്വത്തില് പ്രതിഷേധം.ഡോ. വിജയ് പി നായര് എന്നയാള്ക്കെതിരെയായിരുന്നു ലൈവ് പ്രതികരണം. ഇയാള്ക്കെതിരെ കരിമഷി പ്രയോഗം നടത്തിയ സ്ത്രീകള് ക്യാമറയ്ക്ക് മുന്നില് ഇയാളെ മാപ്പ് പറയിച്ചാണ് മടങ്ങിയത്.

കവയിത്രി സുഗതകുമാരി അടക്കമുള്ളവര്ക്കെതിരെയും സ്ത്രീകളെ പൊതുവില് അധിക്ഷേപിച്ചുമാണ് ഇയാള് വീഡിയോ ചെയ്തത്. ശബരിമലയില് കയറിയ സ്ത്രീകള്ക്കെതിരെയും വീഡിയോയില് അധിക്ഷേപം ഉണ്ടായിരുന്നു. വിജയ് പി നായര് എന്ന ആള് നിരന്തരമായി യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല് സംസ്ഥാന വനിതാ കമ്മീഷന്, സൈബര് സെല്, വനിതാ ശിശുക്ഷേമവകുപ്പ്, ജെന്ഡര് അഡൈ്വസര് എന്നിവര്ക്ക് നേരത്തെ പരാതി നല്കിയിരുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2S3Epbv

Comments

Archive

Contact Form

Send