പേരമക്കളുടെ വിവാഹ സല്‍ക്കാര തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി കൃഷ്ണന്‍കുട്ടി മാഷ്
പട്ടാമ്പി> പേരമക്കളുടെ വിവാഹ സല്ക്കാരത്തിന് കരുതി വെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് മാതൃകയായി കൃഷ്ണന്കുട്ടി മാഷ്. കോവിഡ് വ്യാപനത്തെ തുടര്ന്ന് വിവാഹം ലളിതമാക്കാന് തീരുമാനിച്ചതോടെയാണ് സല്ക്കാര ചിലവ് ദുരിതാശ്വാസ നിധിയിലേക്ക് നല്കിയത്
റിട്ടയേഡ് ഗവ. പ്രൈമറി സ്കൂള് അധ്യപകനായ കൊപ്പം എറയൂര് കോടേങ്കില് വെട്ടത്ത് കെ വി കൃഷ്ണന്കുട്ടി നായരാണ് തന്റെ പേരമക്കളുടെ വിവാഹ സര്ക്കാരത്തിന് കരുതി വെച്ച 2 ലക്ഷം രൂപ സംഭാവന ചെയ്തത്.
കോവിഡ് പ്രോട്ടോകോള് അനുസരിച്ചായിരുന്നു ഇരു വിവാഹങ്ങളും നടന്നത്. കഴിഞ്ഞ ആഗസ്റ്റ് 28ന് വിവാഹിതയായ മകള് അജിത കുമാരിയുടെ മകള് അനിലയുടെയും, സപ്തംബര് 5ന് വിവാഹിതയായ സിപിഐ എം പട്ടാമ്പി ഏരിയാ കമ്മിറ്റി അംഗം കൂടിയായ മകന് അജയകുമാറിന്റെ മകള് ജയപ്രഭയുടെയും വിവാഹത്തിനായി കരുതിവെച്ചതുകയാണ് സംഭാവന ചെയ്തത്.
സിപിഐ എം ഏരിയാ സെക്രട്ടറി എന് പി വിനയകുമാര് വീട്ടിലെത്തി തുക ഏറ്റുവാങ്ങി. കഴിഞ്ഞ ഏപ്രിലില് കൃഷ്ണന്കുട്ടി നായര് തന്റെ പെന്ഷന് തുകയില് നിന്നും 25208 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. സിപിഐ എം ഏരിയാ കമ്മിറ്റി അംഗം പി സുബ്രഹ്മണ്യന്, ലോക്കല് സെക്രട്ടറി എ സോമന് എന്നിവരും പങ്കെടുത്തു.
Credits Kerala || Deshabhimani Online News https://ift.tt/2ETZO43
Comments