ബിജെപി നേതാവും രാജ്യസഭ എംപിയുമായ അശോക് ഗസ്‌തി കോവിഡ് ബാധിച്ച് മരിച്ചു

ബംഗളൂരു > രാജ്യസഭാ എംപിയും കർണാടകയിലെ ബിജെപി നേതാവുമായ അശോക് ഗസ്തി ബംഗളൂരുവിൽ കോവിഡ് ബാധിച്ച് മരിച്ചു. കൊറോണ വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് എംപിയെ സെപ്റ്റംബർ 2 ന് ബംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

കഴിഞ്ഞ ജൂണിൽ നടന്ന തെരഞ്ഞെടുപ്പിലാണ് ഗസ്തി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കോവിഡ് സ്ഥിരീകരിച്ചതിന് ശേഷം ഗസ്തിയുടെ ആരോഗ്യ അവസ്ഥ വളരെ മോശം സ്ഥിതിയിലായിരുന്നുവെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.



Credits National || Deshabhimani ​Online ​News https://ift.tt/2Fv9Dpr

Comments

Archive

Contact Form

Send