ആലുവയിൽ കോൺഗ്രസുകാർ തമ്മിൽ തല്ലി; അടി എ ഐ ഗ്രൂപ്പ് തിരിഞ്ഞ്
കൊച്ചി> ആലുവ കടുങ്ങല്ലൂരിൽ കോൺഗ്രസുകാർ ഗ്രൂപ്പ് തിരിഞ്ഞ് തമ്മിൽ തല്ലി. എ ഐ ഗ്രൂപ്പ് പോരാണ് തമ്മിൽതല്ലിലെത്തിയത്.ഭാരവാഹി സ്ഥാനങ്ങൾ വീതവെച്ചതിലെ എതിർപ്പാണ് കയ്യാങ്കളിയിലെത്തിയത്.
ബ്ളോക്ക്, മണ്ഡലം പുനസംഘടനയിൽ ഐ വിഭാഗത്തെ തഴയുകയും അനർഹരായ എ വിഭാഗക്കാരെ ഭാരവാഹികൾ ആക്കിയെന്നും ആരോപിച്ചാണ് അടി തുടങ്ങിയത്. .
കളമശ്ശേരി ബ്ലോക്ക്, കടുങ്ങല്ലൂർ ഈസ്റ്റ്, വെസ്റ്റ് മണ്ഡലം ഭാരവാഹികളുമായി പാർട്ടി വിരുദ്ധരെയും ക്രിമിനൽ കേസ് പ്രതികളെയും ഉൾപ്പെടുത്തിയെന്നും ഐ വിഭാഗം ആരോപിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/35AbJPr
Comments