കെപിസിസി അംഗത്തിന്റെ വീട് ആക്രമിച്ചതിൽ അറസ്റ്റിലായത് മകൻ; സിപിഐ എമ്മിനെ കുടുക്കാൻ ചെയ്തതെന്ന് മൊഴി; കോൺഗ്രസ് നാടകം പൊളിഞ്ഞു

തിരുവനന്തപുരം > തിരുവനന്തപുരത്തെ കോൺഗ്രസ് നേതാവ് ലീനയുടെ വീട് ആക്രമിച്ചെന്ന പേരിൽ സിപിഐ എമ്മിനെതിരെ അഴിച്ചുവിട്ട കള്ളപ്രചരണം പൊളിഞ്ഞു. സംഭവത്തിൽ ലീനയുടെ മകൻ നിഖിൽ കൃഷ്ണയെ പൊലീസ് അറസ്റ്റ് ചെയ്തു. സിപിഐ എമ്മിനെ കുടുക്കുന്നതിനുവേണ്ടി താൻ തന്നെയാണ് സ്വന്തം വീട് ആക്രമിച്ചതെന്ന് നിഖിൽ മൊഴി നൽകി.

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിനു പിന്നാലെ നടന്ന പ്രതിഷേധങ്ങളുടെ ഭാഗമായി തന്റെ വീടും ആക്രമിച്ചു എന്നാണ് കെപിസിസി അംഗമായ ലീന പറഞ്ഞിരുന്നത്. സംഭവത്തിൽ ഇവർ പൊലീസിനു പരാതി നൽകിയിരുന്നു. മാധ്യമങ്ങളിലൂടെയും ഇവർ ഇത്തരത്തിൽ ആരോപണം ഉന്നയിച്ചിരുന്നു. പ്രതിപക്ഷ നേതാക്കൾ ലീനയുടെ വീട് സന്ദർശിക്കുകയും ചെയ്തിരുന്നു.

എന്നാൽ, സംഭവത്തിൽ ആദ്യം മുതൽക്കേ പരിസരവാസികൾക്കും പൊലീസിനും ദുരൂഹത തോന്നിയിരുന്നു. വീട്ടുകാരുടെ പ്രതികരണവും സംശയം ജനിപ്പിക്കുന്നതായിരുന്നു. അന്വേഷണത്തിൽ നിഖിൽ കൃഷ്ണയെ സംശയം തോന്നിയ പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പൂന്തുറ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/359pt3d

Comments

Archive

Contact Form

Send