സ്വർണക്കടത്ത്‌: കോയമ്പത്തൂരിലെ സ്വർണവ്യാപാരി എൻഐഎ കസ്‌റ്റഡിയിൽ


കോയമ്പത്തൂര്> യുഎഇ കോൺസുലേറ്റിനുള്ള നയതന്ത്രബാഗേജിൽ നടത്തിയ സ്വര്ണക്കടത്തുമായി ബന്ധപ്പെട്ട് കോയമ്പത്തൂരില സ്വര്ണവ്യാപാരിയെ എന്ഐഎ കസ്റ്റഡിയിലെടുത്തു. കോയമ്പത്തൂര് പവിഴം വീഥിയില് നന്ദകുമാറിനെയാണ് എന്ഐഎ കസ്റ്റഡിയിലെടുത്തത്.

തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയ സ്വര്ണം നന്ദകുമാറിലേക്കെത്തിയെന്നാണ് എന്ഐഎ സംശയിക്കുന്നത്. നന്ദകുമാറിന്റെ വീട്ടിൽ എൻഐഎ രാവിലെ പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ ആഴ്ചയിൽ തിരുച്ചിറപ്പള്ളിയിലെ ചില ജ്വല്ലറികളിലും എൻഐഎ റെയ്ഡ് നടത്തി 3 പേരെ അറസ്റ്റ് ചെയ്തിരുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3hedCDx

Comments

Archive

Contact Form

Send