അഞ്ചുതെങ്ങ് മുതലപൊഴിയിൽ ബോട്ടപകടം; മത്സ്യത്തൊഴിലാളികൾക്ക്‌ പരിക്ക്‌

തിരുവനന്തപുരം > അഞ്ചുതെങ്ങ് മുതലപൊഴിയിൽ ബോട്ട് അപകടം. മത്സ്യത്തൊഴിലാളികൾ പരിക്കുകളോടെ രക്ഷപെട്ടു.

മത്സ്യബന്ധനം കഴിഞ്ഞ് കരയിലേക്ക് അടുത്തപ്പോൾ ബോട്ടിന്റെ എഞ്ചിൻ തകരാറിലായി ബോട്ട് തിരയിൽപ്പെട്ടാണ് അപകടമുണ്ടായത്. വർക്കല സ്വദേശികളായ ഹജ് മുഹമ്മദ്, ലത്തീഫ് എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു. ഇവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/32paUXA

Comments

Archive

Contact Form

Send