മെട്രോ നാളെ മുതൽ; കൊച്ചി വൺ കാർഡ് ഉടമകൾക്ക് കൂടുതൽ ഇളവ്
കൊച്ചി > കൊച്ചി മെട്രോ നാളെമുതൽ സർവ്വീസുകൾ പുനരാരംഭിക്കും. ലോക്ക്ഡൗൺ സമയത്ത് കാലാവധി പൂർത്തിയായ കൊച്ചി വൺ കാർഡ് ഉടമകൾക്ക് അധിക ഫീസില്ലാതെ പുതിയ കാർഡ് നൽകും. പഴയ കാർഡിൽ തുക ബാക്കിയുണ്ടെങ്കിൽ ഇത് പിന്നീട് പുതിയ കാർഡിലേക്ക് കൈമാറും. ഈ ആനുകൂല്യങ്ങൾക്ക് പുറമെ സെപ്തംബർ ഏഴുമുതൽ ഒക്ടോബർ 22 വരെ പുതുതായി കൊച്ചി വൺ കാർഡ് എടുക്കുന്നവർക്ക് ഇഷ്യൂ ഫീസായ 150 രൂപ ഇളവ് ലഭിക്കും. വാർഷിക ഫീസും (75), ടോപ് അപ് ഫീസും (5) അടയ്ക്കണം.
നവംബർ ഏഴുവരെയുള്ള ടോപ് അപ്പുകൾക്കാണ് ഫീസ് ഇളവ്. നിലവിൽ 12 രൂപയാണ് ഓരോ ടോപ് അപ്പിനും നൽകേണ്ട ഫീസ്. 200 രൂപയാണ് കുറഞ്ഞ ടോപ് അപ്. ഡിസംബർ 30 വരെ തെരഞ്ഞെടുത്ത സ്റ്റോറുകളിൽ പർച്ചേസ് ചെയ്യുമ്പോൾ 50 ശതമാനം ഇളവും കൊച്ചി വൺ കാർഡ് ഉടമകൾക്ക് ലഭിക്കും. കൊച്ചി വൺ കാർഡ് വിവരങ്ങൾക്ക്: 1800425 355.
യാത്ര കോവിഡ് മാനദണ്ഡംപാലിച്ച്
കൊച്ചി മെട്രോ സർവീസ് പുനരാരംഭിക്കുമ്പോൾ യാത്ര പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്. സീറ്റുകളിൽ സാമൂഹ്യ അകലം പാലിച്ച് ഇരിക്കാം. യാത്രയ്ക്കിടെ എല്ലാ സ്റ്റേഷനുകളിലും 20 സെക്കൻഡ് ട്രെയിനിന്റെ എല്ലാ വാതിലുകളും തുറന്നിടും. ആദ്യ രണ്ടു ദിവസങ്ങളിൽ പകൽ ഒന്നുമുതൽ രണ്ടുവരെ സർവീസ് ഉണ്ടാകില്ല. രാത്രി എട്ടോടെ സർവീസ് അവസാനിപ്പിക്കും.
Credits Kerala || Deshabhimani Online News https://ift.tt/3h3pRmn
Comments