വ്യാജനിൽ കുടുങ്ങി സതീശൻ, ശബരിമല സമരകാലത്തെ ഫോട്ടോ ഉപയോഗിച്ച് നുണപ്രചരണം; കയ്യോടെ പൊളിച്ച് സോഷ്യൽ മീഡിയ
കൊച്ചി > മന്ത്രി കെ ടി ജലീലിന്റെ സുരക്ഷയ്ക്കായി വഴിനീളെ പൊലീസുകാരെ നിയോഗിച്ചിരിക്കുകയാണെന്ന് പറഞ്ഞ് കോൺഗ്രസ് നേതാവ് വി ഡി സതീശൻ എംഎൽഎ ഫെയ്സ്ബുക്കിൽ പങ്കുവെച്ച ഫോട്ടോ വ്യാജം. എറണാകുളത്തുനിന്നും തിരുവനന്തപുരത്തേക്കുള്ള തന്റെ യാത്രയിൽ വഴിനിറയെ പൊലീസുകാരെ കണ്ടെന്നും ഇന്ത്യൻ പ്രസിഡന്റോ പ്രധാനമന്ത്രിയോ വരുന്നതുപോലെയുള്ള പൊലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നതെന്നും പരിഹസിച്ചാണ് എംഎൽഎ ഞായറാഴ്ച ഫോട്ടോ പോസ്റ്റ് ചെയ്തത്.

എന്നാൽ സതീശന്റെ നുണപ്രചരണം നിമിഷങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയ കയ്യോടെ പിടികൂടി. ജലീലിന്റെ സുരക്ഷയ്ക്കായി നിൽക്കുന്നുവെന്ന പേരിൽ സതീശൻ പ്രചരിപ്പിച്ച ചിത്രം രണ്ടുവർഷം മുൻപുള്ളതാണ്. 2018 ഒക്ടോബർ 17ന് ഹിന്ദുസ്ഥാൻ ടൈംസാണ് വെബ്സൈറ്റിൽ ഈ ചിത്രം ഉപയോഗിച്ചത്.

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന സമരങ്ങളിൽ വിന്യസിക്കപ്പെട്ടതായിരുന്നു പൊലീസ്. നുണ പൊളിഞ്ഞിട്ടും തിരുത്താനോ മറുപടി പറയാനോ സതീശൻ തയ്യാറായിട്ടില്ല.
ജലീലിനെതിരെ പ്രതിപക്ഷ സംഘടനകൾ സമരമെന്ന പേരിൽ വധശ്രമം ഉൾപ്പെടെ നടത്തിയിരുന്നു. ഈ സാഹചര്യത്തിൽ സ്വാഭാവികമായി പലയിടങ്ങളിലും പൊലീസ് സുരക്ഷ ഒരുക്കുകയും ചെയ്തു.
Credits Kerala || Deshabhimani Online News https://ift.tt/33vfX84
Comments